

(Published in Mangalam Daily "SUNDAY MANGALAM" in 2000 feb:13)
ജന്മമൊരു കുരുതിയാണ്‍....
കര്‍മ്മകാണ്ട്ത്തിന്ടെ ഹോമകുണ്ട്ത്തില്‍
സ്വപ്നങ്ങളൊക്കെയും ഹവിസ്സ്.
നിറമൌനത്തിന്ടെ ഇലക്കുമ്പിള്‍കുത്തി
ഞാന്‍
എന്നെത്തന്നെ ഇറുത്ത് നേദിക്കുന്നു.
എന്ടെ വിരല്‍ത്തുമ്പുകള്‍
ഉള്‍ത്തുടിപ്പിന്‍ടെ തലവരയെഴുത്തിന്‍.
കണ്ണുകള്‍
അറിവിന്‍ടെ നഗ്നതയ്ക്ക്....
കാതുകള്‍
നൊമ്പരത്തിന്‍ടെ കടലിരമ്പത്തിന്‍.
മുഖം
ലോകത്തിന്‍ടെ നോക്കുകണ്ണാടിക്ക്...
കൈ,കാലുകള്‍
അന്നദാതാവിന്‍ടെ അടിമവ്രുത്തിക്ക്..
അരക്കെട്ട് ഉടല്‍ ഉടമ്പടി തന്നോള്‍ക്ക്....
കടപ്പാടിന്‍ടെ കണക്കുപുസ്തകം
മലര്‍ക്കെ തുറക്കുമ്പോള്‍
കാണാമറയത്തൊരാള്‍ക്കൂട്ടം...!
കൊടുംനോവിന്‍ടെ വജ്രസൂചിയാല്‍
ഞാന്‍ എന്നെത്തന്നെ
പലതായ് പകുത്തുതീര്‍ക്കയായ്.
ഇനി ഞാന്‍മിഴിനീരുറഞ്ഞ ഇളംനീലശംഖ്.
ഉള്ളില്‍ സ്വപ്നങ്ങളുടെ പച്ചച്ചോര...!

2 comments:
;)
ജിതേഷിനോട് ഒന്നു പറഞ്ഞാല്‍ പരിഭവിക്കരുത്. താങ്കളുടെ മറ്റു മാധ്യമങ്ങളില്‍ വന്ന സൃഷ്ടികള്‍ പുനര്‍ പോസ്റ്റാക്കുന്നതിനേക്കാള്‍ പുതിയ രചനകള്‍ ഈ മാദ്ധ്യമത്തിലൂടെ വരുന്നതാണ് ഒരു വായനക്കാരന്‍ എന്ന നിലക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇത് തികച്ചും എന്റെ വ്യക്തി പരമായ അഭിപ്രായമാണ്. സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം.
എന്റെ കമ്പൂട്ടര്‍ എന്റെ ബ്ലോഗ് എന്റെ രചന ഞാനെനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും, തനിക്കെന്നാ ചേതം അഞ്ചലേ എന്ന് ചോദിച്ചാല്‍ മറുപടി: “ഞാനീ വഴിക്കു വന്നിട്ടുമില്ല, പോസ്റ്റു ക്ണ്ടിട്ടുമില്ല, ഞാനൊന്നും പറഞ്ഞിട്ടുമില്ല.”
Post a Comment